CricketLatest News

ലോകക്കപ്പ്: ഇന്ത്യക്കിന്ന് അവസാന സന്നാഹ മത്സരം

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കിന്ന് അവസാന സന്നാഹ മത്സരം. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് മൂന്നു മണിക്കാണ് ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരം നടക്കുന്നത്. അതേസമയം ഇന്നു നടക്കുന്ന രണ്ടായമത്തെ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.

അതേസമയം ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലന്റിനോട് ഇന്ത്യന്‍ ടീമിനേറ്റ തോല്‍വി ഓര്‍ത്ത് ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിലെ സാഹചര്യം അല്‍പം ബുദ്ധിമുട്ടേറിയതായിരുന്നു. ആദ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുകയെന്നതും ബുദ്ധിമുട്ടായി. എന്നാല്‍, മത്സരം പുരോഗമിക്കുന്തോറും പിച്ച് ബാറ്റിങ്ങിന് അനുകൂലമായി വന്നുവെന്നു ജഡേജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button