Latest NewsKerala

രാഹുൽഗാന്ധിക്കൊപ്പം ഓടാൻ നേതാക്കൾ കുറവാണെന്ന് കെ.സുധാകരൻ

കണ്ണൂർ: രാഹുൽഗാന്ധിക്കൊപ്പം ഓടാൻ കോൺഗ്രസിന്റെ കേന്ദ്രനേതൃത്വത്തിൽ നേതാക്കൾ കുറവാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റും നിയുക്ത കണ്ണൂർ എംപിയുമായ കെ.സുധാകരൻ. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂട്ടായ പ്രവർത്തനം നടന്നില്ല എന്നതു വസ്‌തുതയാണെന്നും അദ്ദേഹത്തിനൊപ്പം ഉയരാൻ പുതിയൊരു ടീം അനിവാര്യമാണെന്നും അദ്ദേഹം പറയുകയുണ്ടായി. കണ്ണൂരിൽ കോർപറേഷൻ ഭരണം തിരഞ്ഞെടുപ്പിനു മുൻപു കോൺഗ്രസ് തിരിച്ചുപിടിക്കും. ഡപ്യൂട്ടി മേയറായ വിമത കോൺഗ്രസ് നേതാവ് പി.കെ.രാഗേഷ് പാർട്ടിയിലേക്കു തിരിച്ചുവരും. സ്ഥാനാർഥി നിർണയത്തിൽ തെറ്റുപറ്റിയില്ലെങ്കിൽ വട്ടിയൂർക്കാവ് കോൺഗ്രസ് നിലനിർത്തുമെന്നും കെ.സുധാകരൻ കൂട്ടിച്ചേർത്തു.

സീതാറാം യെച്ചൂരിയെ കോൺഗ്രസിന് ഇഷ്ടമാണ്. യെച്ചൂരി ഉൾപ്പെടുന്ന സിപിഎമ്മിനെ സഖ്യത്തിന്റെ ഭാഗമായി ഉൾക്കൊള്ളാൻ തയാറാകുമായിരുന്നു. എന്നാൽ സിപിഎം കേരളഘടകമാണ് സമ്മതിക്കാതിരുന്നത്. രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്കു പിണറായി കരുത്തനായിരിക്കാം, എന്നാൽ മുഖ്യമന്ത്രിയെന്ന നിലയ്ക്കു പൂർണ പരാജയമാണെന്നും കെ. സുധാകരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button