KeralaLatest News

സൗദിവിമാനത്തില്‍ വനിതാജീവനക്കാരിക്ക് മുന്നില്‍ പാന്റിന്റെ സിബ്ബ് ഊരി കോട്ടയം സ്വദേശി അറസ്റ്റില്‍

സൗദി വിമാനത്തില്‍ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ മലയാളി പിടിയില്‍. കോട്ടയം സ്വദേശിയായ അബ്ദുല്‍ ഷഹീദ് ശംസുദ്ദീനാണ് കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാക്കുന്ന സംഭവത്തിലെ പ്രതി. വിമാനയാത്രക്കിടെ സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ വനിതാ വിമാനജീവനക്കാരിക്ക് മുന്നില്‍ പാന്റിന്റെ സിബ്ബ് ഊരികാണിച്ച ഇയാളെ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. ഇവര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സിഐഎസ്എഫ് 24 കാരനായ ശംസുദ്ദീനെ കസ്റ്റഡിയിലെടുത്തു.

ജിദ്ദയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സൗദി വിമാനത്തിലായിരുന്നു സംഭവം നടന്നത്. സിഗരറ്റ് കത്തിക്കാന്‍ പാടില്ലെന്ന ജീവനക്കാരിയുടെ നിര്‍ദേശം അനുസരിക്കാന്‍ ശംസുദ്ദീന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഇവര്‍ സഹായത്തിന് മറ്റ് ജീവനക്കാരെ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ശംസുദ്ദീന്‍ പാന്റിന്റെ സിബ്ബ് ഊരിമാറ്റി അവരെ അപമാനിച്ചതെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button