Latest NewsKuwait

ഉച്ചസമയ പുറം ജോലിക്ക് കുവൈത്തിൽ വിലക്ക്

കുവെെത്ത് സിറ്റി: ഉച്ചസമയ പുറം ജോലിക്ക് കുവൈത്തിൽ വിലക്ക്. വേനൽ കടുത്തതോടെയാണ് മാനവ വിഭവശേഷി വകുപ്പ് ഉത്തരവിറക്കിയത്. രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് അഞ്ച് വരെയാണ് തുറന്ന സ്ഥലങ്ങളിലെ ജോലിക്ക് വിലക്ക്. ജൂൺ ഒന്ന് മുതലാണ് വിലക്ക്. വേനൽ കടുത്തതോടെ സൂര്യതപം ഏൽക്കുന്ന തരത്തിൽ തൊഴിലാളികളെ കൊണ്ട് തുറന്ന സ്ഥലത്ത് പണി എടുപ്പിക്കരുതെന്നാണ് കുവൈത്ത് മാൻ പവർ അതോറിറ്റിയുടെ ഉത്തരവ്.

നിയമം കർശനമായി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമം നടപ്പാക്കിയില്ലെങ്കിൽ ആദ്യം നോട്ടീസും ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100 കുവൈത്ത് ദിനാർ എന്ന നിലയിൽ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ നിയമം ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകൾ മരവിപ്പിക്കും.

shortlink

Post Your Comments


Back to top button