News

പാക്കിസ്ഥാൻ അധിനിവേശ കാശ്മീരിൽ തീവ്രവാദികൾക്കായി പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് ഇന്ത്യ

ന്യൂഡൽഹി : പാക് അധിനിവേശ കശ്മീരിലെ വിവിധ പ്രദേശങ്ങളിലായി പാകിസ്ഥാന്‍ തീവ്രവാദികൾക്ക് പരിശീലനം നൽകുന്നുണ്ടെന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങൾ അറിയിച്ചു.16 കേന്ദങ്ങളിലായാണ് പരിശീലനം നൽകുന്നത്. കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഇവർ തയാറെടുക്കുകയായിരുന്നെന്നും വേനല്‍ക്കാലത്ത് ഇന്ത്യയെ ആക്രമിക്കുകയാണ് ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്‍റലിജന്‍റ്സ് വിവരങ്ങള്‍ അനുസരിച്ച് പരിശീലനം ലഭിച്ച ഭീകരവാദികള്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് , ഭീകരവാദികളുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റം തടയാന്‍ കര്‍ശന നിരീക്ഷണമാണ് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ഭീകരവാദിയായിരുന്ന സക്കീര്‍ മൂസയെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം കശ്മീർ മേഖല അശാന്തമാണ്. സക്കീര്‍ മൂസയുടെ മരണത്തിനു പകരമായി ഭീകരവാദികള്‍ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന കണക്കു terroristകൂട്ടലിലാണ് സൈന്യം.

ബാലാകോട്ട് മിന്നലാക്രമണത്തിനും മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്തിനും ശേഷം ജെയ്ഷെ ഇ മുഹമ്മദ് പഴയ രീതിയിൽ പ്രവർത്തനമില്ല എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഭീകരവാദ സംഘടനകളില്‍ പുതിയ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തുകയാണ് പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പദ്ധതി. ഇന്ത്യ ടുഡേയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button