Latest NewsInternational

വിദ്വേഷ പ്രസംഗം നടത്തിയ ബുദ്ധസന്യാസിക്കെതിരെ അറസ്റ്റ് വാറണ്ട്

യാങ്കോൺ : മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനു മ്യാന്മറിൽ വിരാതു എന്ന കുപ്രസിദ്ധ ബുദ്ധ സന്യാസിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. റോഹിങ്ക്യൻ മുസ്ലിങ്ങൾക്കും മറ്റു മുസ്ലിം വംശങ്ങൾക്കും നേരെ ഇയാൾ നിരന്തരം നടത്തുന്ന പ്രസ്താവനകളെ തുടർന്നാണ് നടപടി. ഇയാളുടെ പരാമർശങ്ങൾ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മുൻപും ആരോപണമുണ്ടായിരുന്നു.

ബർമിസ്റ്റ് ബിൻ ലാദൻ എന്നാണ് ഇയാളെ മ്യാന്മറിൽ പരക്കെ അറിയപ്പെടുന്നത്. മുസ്‌ലിംകൾക്കെതിരെ മാത്രമല്ല നിരവധി ദേശവിരുദ്ധ പ്രസ്താവനകളുടെ പേരിലും വിരാതുവിനെതിരെ മുൻപ് നടപടികൾ എടുത്തിട്ടുണ്ട്. മുൻപൊരിക്കൽ ദേശദ്രോഹ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ചയാളാണ് വിരാതു. എന്നാൽ പിന്നീട് ശിക്ഷ ഇളവ് ചെയ്തു.

നേരത്തെ റോഹിങ്ക്യകൾക്കെതിരെ രാജ്യത്ത് അക്രമങ്ങൾ സംഘടിപ്പിച്ചത് ഇവിടുത്തെ തീവ്ര ബുദ്ധ മതാനുയായികളായിരുന്നു. ഇവരുടെ പല പ്രവർത്തനങ്ങൾക്കും ഇയാൾ നേതൃത്വം കൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button