Latest NewsLife StyleHealth & Fitness

രക്തസമ്മര്‍ദം തടയാന്‍ കടല്‍പായല്‍ ; പുതിയ ഉത്പന്നവുമായി സിഎംഎഫ്ആര്‍ഐ

ഉയര്‍ന്ന രക്തസമ്മര്‍ദം തടയാന്‍ കടല്‍പായലില്‍ നിന്നു പ്രകൃതിദത്ത ഉല്‍പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം(സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ കടലുകളില്‍ കണ്ടുവരുന്ന കടല്‍പായലുകളിലെ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍ മീന്‍ ആന്റി ഹൈപ്പര്‍ ടെന്‍സീവ് എക്‌സ്ട്രാക്റ്റ് ഉല്‍പന്നം സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചത്.

സസ്യജന്യ ക്യാപ്‌സ്യൂളുകളാണ് ആവരണമായി ഉപയോഗിച്ചിട്ടുള്ളത്. കേന്ദ്ര കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍(ഐസിഎആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ.ത്രിലോചന്‍ മൊഹാപത്ര ഉല്‍പന്നം പുറത്തിറക്കി. 440 മില്ലിഗ്രാം അളവിലുള്ള ക്യാപ്‌സ്യൂളുകള്‍ പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്.

പാര്‍ശ്വഫലങ്ങളില്ലെന്നു സിഎംഎഫ്ആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തി പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതിനു സ്വകാര്യ സംരംഭകര്‍ക്കു സിഎംഎഫ്ആര്‍ഐ യെ സമീപിക്കാമെന്ന് ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button