KeralaLatest News

പതിവായി കവര്‍ പാല്‍ മോഷണം: പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

ടൗണിലെ ബേക്കറികളിലുംമറ്റുമായി മില്‍മയുടെയും മലനാടിന്റെയും നൂറ് കണക്കിന് കവര്‍ പാലുകളാണ് വില്‍പ്പനയ്ക്കായി എത്തിക്കുന്നത്

നെടുങ്കണ്ടം: കടകളിലേക്ക് കൊണ്ടു വരുന്ന കവര്‍ പാലുകള്‍ സ്ഥിരമായി മോഷ്ടിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. നെടുങ്കണ്ടത്തെ ബേക്കറിയിലേക്കു വേണ്ടി എത്തിക്കുന്ന് പാസുകളാണ് മോഷണം പോയിരുന്നത്. ബേക്കറിക്കുമുന്നില്‍നിന്ന് സ്ത്രീ പാല്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ടൗണിലെ ബേക്കറികളിലുംമറ്റുമായി മില്‍മയുടെയും മലനാടിന്റെയും നൂറ് കണക്കിന് കവര്‍ പാലുകളാണ് വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. ഇതില്‍ നിന്നാണ് കവര്‍ പാലുകള്‍ മോഷണം പോകുന്നത്. ദിവസങ്ങളായി ഇവിടെ ഇത്തരത്തില്‍ മോഷണം നടക്കുന്നു.

കടകളിലേയ്ക്കു കൊണ്ടു വരുന്ന കവര്‍ പാലുകള്‍ മോഷ്ടിക്കാന്‍ പുലര്‍ച്ചെ തന്നെ സംഘം എത്തും. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പഞ്ചായത്ത് ജങ്ഷനില്‍ ഉള്ള ഒരു ബേക്കറിയില്‍നിന്ന് രാവിലെ അഞ്ചിന് ചുരിദാര്‍ ധരിച്ച് മുഖം പാതി മറച്ച ഒരു സ്ത്രീ നാല് കവര്‍ പാല്‍ മോഷ്ടിക്കുന്നത് കണ്ടെത്തിയിരുന്നു. സിസിടിവിയില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ കിട്ടിയത്.

എന്നാല്‍ പാല്‍ വിതരണക്കാര്‍ വൈകിട്ട് കളക്ഷനാി കടകളില്‍ എത്തുമ്പോള്‍ മാത്രമാണ് മോഷണ വിവരം ഉടമകള്‍ അറിയുന്നത്. ഇതുമൂലം ദിവസേന അഞ്ചുമുതല്‍ 20 വരെ കവര്‍ പാലുകളുടെ തുക നഷ്ടം വരുന്നതായും മോഷണം തടയാന്‍ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button