KeralaLatest News

പമ്പയിലെ വാഹന നിയന്ത്രണം തീര്‍ത്ഥാടകരുടെ എണ്ണത്തെ ബാധിക്കുന്നു; ബദല്‍ മാര്‍ഗം മുന്നോട്ട് വെച്ച് ദേവസ്വം ബോര്‍ഡ്

പമ്പ: ശബരിമല തീര്‍ത്ഥാടന കാലത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്ന കാര്യം ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിക്കും. തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ കാരണം വാഹനങ്ങള്‍ കടത്തിവിടാത്തതാണെന്ന നിഗമനത്തിലാണ് ബോര്‍ഡ് ഇക്കാര്യം അറിയിക്കുക.

ബേസ് ക്യാമ്പ് നിലയ്ക്കലില്‍ തന്നെ നിലനിര്‍ത്താനാണ് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോടും പൊലീസിനൊടും ആവശ്യപ്പെടുക. തീര്‍ത്ഥാടകര്‍ വരുന്ന വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിട്ടതിന് ശേഷം തീര്‍ത്ഥാടകരെ ഇറക്കി തിരിച്ച് വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ് ദേവസ്വം ബോര്‍ഡ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം.

അതേസമയം  ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മുല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പുരുഷന് കിട്ടുന്ന അവകാശം സ്ത്രീക്കും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഗീയ ശക്തികള്‍ക്ക് വിധേയമായി നില്‍ക്കില്ല. ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button