Latest NewsKerala

മൊബൈൽ ആപ്പ് ,ഹോം ഡെലിവറി ; വേറിട്ട പദ്ധതിയുമായി മിൽമ

നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍വഴി ഭക്ഷണ വിതരണം നടത്തുന്നവരെയാണ്

തിരുവനന്തപുരം : മിൽമയുടെ എല്ലാ ഉൽപന്നങ്ങളും ഓൺലൈൻ വഴി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്ന സംവിധാനം ഒരുങ്ങുന്നു.‘ എ.എം നീഡ്‌സ്’ എന്ന മൊബൈൽ ആപ്പ് വഴിയായിരിക്കും ഐസ്ക്രീം ഒഴികെ പാലുല്‍പന്നങ്ങളുടെ വിപണനം. ഇതിനുപുറമെ പ്രഭാത ഭക്ഷണത്തിനാവശ്യമായ ദോശമാവ്, ഇഡ്ഡലി മാവ് തുടങ്ങിയ ഉൽപന്നങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കും.

ജൂൺ ഒന്നുമുതൽ പദ്ധതി നടപ്പാക്കാനാണ് ശ്രമം. പരീക്ഷണ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരത്തും പിന്നീട് മറ്റു നഗരങ്ങളിലേക്കും ഹോം ഡെലിവറി പദ്ധതി നടപ്പിലാക്കും.സർവിസ് ചാർജായി ചെറിയൊരു തുകയും ഈടാക്കും.നിലവില്‍ ഓണ്‍ലൈന്‍ ആപ്പുകള്‍വഴി ഭക്ഷണ വിതരണം നടത്തുന്നവരെയാണ് ഹോം ഡെലിവറിക്കായി ഉപയോഗിക്കുക.

ഇതുകൂടാതെ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി ചേര്‍ത്ത് മില്‍മ പാല്‍ കൂടുതല്‍ മേന്മയോടെ ഉപഭോക്താക്കളിലേക്കെത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. പുതിയ ഡിസൈനിലെ പാക്കറ്റിൽ പാല്‍ എറണാകുളം മേഖല പരിധിയില്‍ ഈ മാസം 30 മുതല്‍ വിപണിയിലെത്തും. എറണാകുളം, കോട്ടയം, തൃശൂര്‍, കട്ടപ്പന ഡയറികളില്‍ നിന്നായിരിക്കും വിതരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button