Latest NewsIndia

ബിജെപിയുടെ ലൈബ്രറിയിൽ ഇനി മുതൽ ഖുർആനും

ഡെറാഡൂണ്‍: വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ പ്രഖ്യാപനം ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കണമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ലെെബ്രറിയില്‍ ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും ഉള്‍പ്പെടുത്തിയിരിക്കുകയാണ് ബിജെപി. പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ സംസ്ഥാന സമിതി ഓഫീസിലെ ലെെബ്രറിയിലാണ് ഖുര്‍ആന്‍റെ രണ്ട് പതിപ്പുകൾ പുതുതായി എത്തിച്ചത്.

വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയ്ക്കും ബെെബിളിനും ഒപ്പം ഖുര്‍ആനും ഇനിയുണ്ടാകുമെന്ന് ബിജെപിയുടെ മീഡിയ വിഭാഗം ചുമതലയുള്ള ശദബ് ഷംസ് പറഞ്ഞു. ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ എല്ലാവരും ഖുര്‍ആന്‍ വായിച്ച് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷം മുൻപാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഈ ലെെബ്രറി ഉദ്ഘാടനം ചെയ്യുന്നത്.
ന്യൂനപക്ഷങ്ങളുടെ പിന്തുണ ആർജ്ജിക്കുകയെന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button