Latest NewsIndia

ആര്‍ടിജിഎസ് വഴി പണമിടപാട് നടത്താനുള്ള സമയം നീട്ടി

മുംബൈ: റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴി പണമിടപാട് നടത്താനുള്ള സമയം നീട്ടി. നേരത്തെ 4.30വരെ ആയിരുന്ന സമയം ഇപ്പോള്‍ ആറുമണി വരെയായാണ് നീട്ടിയിരിക്കുന്നത്. അതേസമയം പുതിയ സമയമാറ്റം ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരിക.

നെറ്റ് ബാങ്കിങ് വഴി പണം കൈമാറുന്നതിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണ് ആര്‍ടിജിഎസ്. ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയെങ്കിലുമുണ്ടെങ്കിലെ ഈ സംവിധാനത്തിലൂടെ പണം കൈമാറാന്‍ കഴിയൂ. 2019 ഏപ്രിലിലെ കണക്കുപ്രകാരം 112 ലക്ഷം കോടി രൂപയാണ് ഈ സംവിധാനംവഴി കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button