Latest NewsIndia

രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിനെതിരെ ഷീല ദീക്ഷിത്

ന്യൂ​ഡ​ല്‍​ഹി: രാഹുൽ ഗാന്ധിയുടെ രാജി തീരുമാനത്തിനെതിരെ ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ ഷീല ദീക്ഷിത്. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന രാ​ഹു​ലിന്റെ നി​ല​പാ​ട് കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കി​ല്ലെന്നും രാ​ഹു​ലി​ന് പ​ക​രം ആ​ളെ ക​ണ്ടെ​ത്തി​ല്ലെ​ന്നും രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ങ്ങ​ള്‍​ക്ക് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​വ​ര്‍ പറയുകയുണ്ടായി. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കാ​ല​ത്തും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഇത്തരത്തിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ല്‍ ആ​രും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഷീ​ലാ ദീ​ക്ഷി​ത് വ്യക്തമാക്കി.

അതേസമയം രാജി വെക്കുമെന്ന് തന്നെയാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. മു​തി​ര്‍​ന്ന നേ​താ​ക്കളുൾപ്പെടെയുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് ഇനി തുടരില്ല എന്ന് തന്നെയാണ് രാഹുൽ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button