Latest NewsIndia

മന്ത്രിസഭയിൽ അമിത്ഷായും നിർമ്മല സീതാരാമനും: സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ ഇവർ

എന്‍‍ഡിഎ സഖ്യകക്ഷിയായ അകാലി ദളിന്‍റെ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍ സത്യപ്രതിജ്ഞ ചെയ്തു,

ഏറെ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്ര ഷാ മോദി സര്‍ക്കാരിലേക്ക്. കൂടാതെ രാജ്‌നാഥ്‌ സിങ്ങും നിർമ്മല സീതാരാമനും നിതിൻ ഗഡ്കരിയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ ഊഴം. എന്‍‍ഡിഎ സഖ്യകക്ഷിയായ അകാലി ദളിന്‍റെ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍ സത്യപ്രതിജ്ഞ ചെയ്തു,

രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിമാരായി നരേന്ദ്ര സിംഗ് തോമറും രവിശങ്കര്‍ പ്രസാദും സത്യപ്രതിജ്ഞ ചെയ്തു.

എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമായി രാംവിലാസ് പാസ്വാന്‍ ദളിത് മുഖമായി മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

ഒന്നാം മോദി സര്‍ക്കാരില്‍ നിര്‍ണായക ഘടകമായി പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ച നിര്‍മല സീതാരാമന്‍ പ്രൊമോഷനോടെ വീണ്ടും മന്ത്രിപദവിയിലേക്ക്. ഒന്നാം മോദി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് കെെകാര്യം ചെയ്ത നിതിന്‍ ഗഡ്കരി സത്യപ്രതിജ്ഞ ചെയ്തു.

അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതിന്‍റെ പ്രൗഢിയില്‍ സ്മൃതി ഇറാനി രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത എസ് ജയശങ്കര്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

ബിജെപിയുടെ ദേശീയ വക്താവായി ശ്രദ്ധേയനായ പ്രകാശ് ജാവദേക്കര്‍ മോദി 2.0യില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ പിയൂഷ് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

സത്യപ്രതിജ്ഞ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button