Latest NewsIndia

രണ്ടാം മോദി സർക്കാരിൽ 58 മന്ത്രിമാർ; 25 പേർക്ക് ക്യാബിനറ്റ് പദവി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിൽ വന്നു.  58 പേരടങ്ങുന്ന മന്ത്രിസഭയാണ് നിലവിൽ വന്നത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരാണ്.

മന്ത്രിസഭയിൽ അർഹിച്ച പരിഗണന കിട്ടിയില്ലെന്നു അതൃപ്തി അറിയിച്ച് നിതീഷ് കുമാറിന്‍റെ ജെഡിയു മന്ത്രിസഭയില്‍ പങ്കാളിയാകാതെ മാറി നില്‍ക്കുകയാണ്. പ്രതീകാത്മക പങ്കാളിത്തം വേണമെന്നണ് ജെഡിയു ആവശ്യം. എഐഎഡിഎംകെയ്ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ല. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന അപ്നാദള്‍ ഇക്കുറി മന്ത്രിസഭയുടെ ഭാഗമല്ല.

ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായി പ്രവര്‍ത്തിച്ചിരുന്ന അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, സുരേഷ് പ്രഭു, ഉമാ ഭാരതി, മേനക ഗാന്ധി, ജെപി നഡ്ഡ, ജുവൽ ഒറാം,രാധാ മോഹൻ സിംഗ് എന്നിവര്‍ രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിമാരല്ല. അല്‍ഫോണ്‍സ് കണ്ണന്താനം, മഹേഷ് ശര്‍മ്മ എന്നീ സഹമന്ത്രിമാരും രണ്ടാം ഊഴത്തിൽ ഒഴിവാക്കപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button