Latest NewsIndia

പ്രഗ്യാ സിംഗിനു പിന്നാലെ ഗോഡ്‌സെയെ പുകഴ്ത്തി എംഎല്‍എ

ഇ​ന്‍​ഡോ​ര്‍: ഭോപ്പാലിലെ ബിജെപി നിയുക്ത എംപി പ്രഗ്യാസിംഗിനു പി​ന്നാ​ലെ മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​ന്‍ നാ​ഥു​റാം ഗോ​ഡ്സെ​യെ പ്ര​കീ​ര്‍​ത്തി​ച്ച്‌ മറ്റൊരു എംഎല്‍എ കൂടി. മധ്യപ്രദേശിലെ തന്നെ എംഎല്‍എയായ ഉ​ഷ താ​ക്കൂ​റാ​ണ് ഗോഡ്സെയെ ദേശ സ്നേഹി എന്നു വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. മ​ധ്യ​പ്ര​ദേ​ശി​ലെ മോ​വ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എംഎല്‍എ ആണ് ഉഷ.

ജീ​വി​ത​ത്തി​ല്‍ ഉ​ട​നീ​ളം രാ​ജ്യ​ത്തെ​ക്കു​റി​ച്ച്‌ മാ​ത്രം ചി​ന്തി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു ഗോ​ഡ്സെ. എന്നാല്‍  ഗാ​ന്ധി​യെ വ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച സാ​ഹ​ച​ര്യം എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ലാത്തതിനാല്‍ അ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നുമായിരുന്നു ഉഷയുടെ പരാമര്‍ശം.

നേരത്തേ മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ഉഷ വിവാദത്തിലായിരുന്നു. ഗു​ജ​റാ​ത്ത് ഡാ​ന്‍​സ് ഫെ​സ്റ്റി​വ​ലി​ല്‍​നി​ന്നു മു​സ്ലിം​ക​ളെ വി​ല​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ഞ്ചു വ​ര്‍​ഷം മു​ന്പ് ഉഷ പറഞ്ഞത്. മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് ഉ​ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button