NattuvarthaLatest News

വാഹനാപകടം; ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്ക്

പരിക്കേറ്റവരെ മറയൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു

മറയൂർ: വാഹനാപകടം മൂന്നാർ-മറയൂർ സംസ്ഥാനപാതയിൽ മഞ്ഞപ്പെട്ടിയിൽ ഓട്ടോറിക്ഷയും ടാക്സി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . മൂന്നാർ മാട്ടുപ്പെട്ടി ആർ ആൻറ് ഡി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുനിയാണ്ടി (25), ഈ ഡിവിഷനിലെ സ്വദേശിയും ഓട്ടോയിലെ യാത്രക്കാരിയുമായ ജ്യോതി (22) എന്നിവർക്കാണ് പരുക്കുപറ്റിയത്. ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവം നടന്നത്.

ഇവർ മറയൂർ ഇസാഫിൽനിന്നും വായ്പ വാങ്ങുവാനെത്തിയതാണ് ഓട്ടോയിലെ യാത്രക്കാർ. മറയൂരിൽനിന്നും മൂന്നാറിലേക്ക് പോയ മൂന്നാർ സ്വദേശിയുടെ ഓട്ടോറിക്ഷയും മൂന്നാർ സന്ദർശിച്ച് കോയമ്പത്തൂരിലേക്ക് പോയ സഞ്ചാരികളുടെ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മറയൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. മുനിയാണ്ടിയുടെ തലയിലെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിൽസക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button