Latest NewsIndia

രോഗം തിരിച്ചറിയണോ? ഈ ആശുപത്രിൽ പോകുമ്പോൾ ജാതകം കൂടി കയ്യിൽ കരുതണം

രാജസ്ഥാന്‍: രോഗം എന്താണെന്നു കണ്ടു പിടിക്കാൻ ജാതകം പരിശോധിക്കുന്ന ഒരു ആശുപത്രിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ജയ്പ്പൂരിലെ യുണീക്ക് സംഗീത മെമ്മോറിയല്‍ ആശുപത്രിയിലാണ് രോഗം കണ്ട പിടിക്കാൻ ജ്യോതിഷം ഉപയോഗിക്കുന്നത്. ദിവസേന 25 മുതല്‍ 30 ജാതകങ്ങള്‍ വരെ പരിശോധിച്ച് ഇവിടെ രോഗ നിര്‍ണ്ണയ൦ നടത്തുന്നുണ്ട്.

ജാതകം അടിസ്ഥാനമാക്കിയുള്ള ഈ ചികിത്സ രീതിയിൽ രോഗികളും തൃപ്തരാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രോഗമെന്താണെന്ന് കണ്ടെത്താന്‍ ജ്യോതിഷ൦ സഹായിക്കുമെന്നും ഇതു വഴി രോഗം എന്താണെന്നു കൃത്യമായി കണ്ടു പിടിക്കാനാകുന്നുണ്ടെന്നും ആശുപത്രിയിലെ ഡോക്ടര്‍ എ ശര്‍മ്മ പറയുന്നു.

രോഗം കണ്ടെത്താൻ മാത്രമാണ് ജ്യോതിഷത്തെ ആശ്രയിക്കുന്നതെന്നും എന്നാൽ ചികിത്സ വൈദ്യശാസ്ത്രപരമായാണെന്നുമാണ് ഡോക്ടര്‍ പറയുന്നത്.

എന്നാല്‍ ആശുപത്രിയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്. ശിലായുഗത്തിലേക്കുള്ള മടക്കമെന്നു പറഞ്ഞുള്ള ട്രോളുകളും ആശുപത്രിക്കെതിരെ വ്യാപകമായി പ്രചരിക്കുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനോടും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button