Latest NewsElection NewsKerala

ഉപതെരഞ്ഞെടുപ്പ്: എറണാകുളത്തെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ വി തോമസ്

കൊച്ചി: എം എൽ എ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭാംഗമായതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയോജക മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. എന്നാൽ മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹൈബിക്ക് മുൻപ് എം പിയുമായിരുന്ന പ്രൊഫ.കെ വി തോമസ്.

എന്ത് തീരുമാനം എടുത്താലും എല്ലാവരും ഒരുമിച്ച് നിന്ന് പിന്തുണയ്ക്കുമെന്നും വിജയിക്കുക എന്നതിന്നാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ സമയം പാർട്ടിക്കായി പ്രവര്‍ത്തിക്കാൻ താൻ തയ്യാറാണെന്നും കെ.വി തോമസ് കൊച്ചിയില്‍ പറഞ്ഞു. നേരത്തെ മുൻ എം പി ആയിരുന്ന കെ വി തോമസിനെ മാറ്റി നിർത്തിയാണ് യു ഡി എഫ് ഹൈബി ഈഡനെ ഇവിടെ നിന്നും മത്സരിപ്പിച്ചത്. ഇതേ തുടർന്ന് പാർട്ടിയുമായി ഇടഞ്ഞ ഇദ്ദേഹത്തെ പിനീട് മുതിർന്ന നേതാക്കൾ ചേർന്ന് അനുനയിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button