Latest NewsGulfQatar

നാല് ദിവസത്തേക്ക് ഈ മെട്രോ പ്രവര്‍ത്തിക്കില്ല

ദോഹ : ഇന്ന് മുതല്‍ നാല് ദിവസം ദോഹ മെട്രോ സര്‍വീസ് പ്രവര്‍ത്തിക്കില്ലെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. വികസന പ്രവൃത്തികളുടെ ഭാഗമായാണ് മെയ് മുപ്പത് മുതല്‍ ജൂണ്‍ മൂന്ന് വരെ മെട്രോ സര്‍വീസ് അടച്ചിടുന്നത്. ഇത്രയും ദിവസങ്ങളില്‍ ട്രെയിനുകളും മെട്രോ ലിങ്ക് ബസുകളും ഓടില്ല. ജൂണ്‍ നാലിന് സര്‍വീസ് പുനരാരംഭിക്കും. പെരുന്നാള്‍ ദിനങ്ങളില്‍ മെട്രോ കൂടുതല്‍ സമയം സര്‍വീസുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് ഈ ദിവസങ്ങളിലെ പ്രവര്ത്തന സയമയം.

കൂടാതെ ഈദ് അവധി പ്രമാണിച്ച് ദുബൈ വിമാനത്താവളം വഴി ഈ ആഴ്ച യാത്ര ചെയ്യുന്നത് ലക്ഷക്കണക്കിന് യാത്രക്കാരാണ്. മെയ് 31 വെള്ളിയാഴ്ച മാത്രമായി എയര്‍പോര്‍ട്ടിന്റെ മൂന്നാം ടെര്‍മിനല്‍ വഴി 80000 യാത്രക്കാരാണ് ദുബായില്‍ നിന്നും യാത്രപുറപ്പെടുന്നത്. ഇത്ര വലിയ തിരക്ക് അനുഭവപ്പെടാനിരിക്കെ യാത്രക്കാരോട് വിമാനം പുറപ്പെടുന്നതിന്റെ 3 മണിക്കൂര്‍ മുന്‍പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

എന്തെങ്കിലും തരത്തിലുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ വേണ്ടിയാണിത്. വിമാനങ്ങളുടെ യാത്രാസമയം സംബന്ധിച്ച് മാറ്റങ്ങള്‍ വരികയാണെങ്കില്‍ യാത്രക്കാര്‍ക്കു ഓണ്‍ലൈനായി പരിശോധിക്കാവുന്ന സംവീധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ ഇതേ തിരക്ക് അനുഭവപ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത്. ജൂണ്‍ 3 ആകുമ്പോളെക്കും 309000 യാത്രക്കാര്‍ ഈ പെരുന്നാള്‍ സീസണില്‍ ദുബൈ വിമാന താവളം വഴി കടന്നു പോകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button