KeralaLatest News

യാത്രക്കാരിക്ക് റെയില്‍വേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് : യാത്രക്കാരിക്ക് റെയില്‍വേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ട്രെയിന്‍ റദ്ദാക്കിയത് യാത്രക്കാരിയെ കൃത്യസമയത്ത് അറിയിക്കാത്തതിലാണ് നഷ്ടപരിഹാരം വിധിച്ചത്. കോഴിക്കോട് സ്വദേശി ​അഞ്ജലി നല്‍കിയ കേസിലാണ് വിധി. പരാതിക്കാരിക്ക് ടിക്കറ്റ് ചാര്‍ജായ 1962 രൂപയും 10,000 രൂപ നഷ്ടപരിഹാരവും നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്.

3000 രൂപ കോടതി ചെലവായി നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 ഡിസംബറിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഡിസംബർ 22 ന് കോഴിക്കോട് നിന്നും മധുരയിലേക്ക് പോകുന്നതിന് അഞ്ജലിയും കുടുംബവും ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നു. വളരെ ബു​ദ്ധി​മു​ട്ടി യാ​ത്ര ചെ​യ്​​ത്​ തി​രി​ച്ചെ​ത്തി പ​ണം തി​രി​കെ​ കി​ട്ടാ​ന്‍ അ​പേ​ക്ഷ കൊ​ടു​ത്ത​പ്പോ​ള്‍ ട്രെ​യി​ന്‍ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ന്​ മു​മ്പ് ​ ന​ല്‍​കി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ പണം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button