Latest NewsSaudi ArabiaGulf

വിഷന്‍ 2030 ; എയര്‍ലൈന്‍സും റെയില്‍വേയും ഒന്നിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടു

സൗദിയില്‍ പൊതു ഗതാഗത രംഗത്ത് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സൗദി എയര്‍ലൈന്‍സും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ചു യാത്രക്കാരുടെ ഉപയോഗത്തിനായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. രാജ്യത്തു പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം.

ജിദ്ദ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സൗദി റെയില്‍വേ ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് റുമൈഹ് അല്‍ റുമൈഹ്, സൗദി എയര്‍ലൈന്‍സ് ജനറല്‍ ഡയറക്ടര്‍ സാലിഹ് നാസര്‍ അല്‍ ജാസര്‍ എന്നിവര്‍ കരാറില്‍ ഒപ്പുവെച്ചു. ലക്ഷക്കണക്കിന് ഹജ്ജ്-ഉംറ തീര്ഥാകരുടെ യാത്രാക്ലേശത്തിനു ഒരു പരിധി വരെ പരിഹാരമുണ്ടാക്കാന്‍ പുതിയ പദ്ധതിക്കാവും.

പൊതു ഗതാഗതരംഗത്തെ പരപ്‌സര സഹകരണത്തിനാണ് സൗദി എയര്‍ലൈന്‍സും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേയും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ യാത്രക്കു അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം. കരാറനുസരിച്ചു വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും എയര്‍പോര്‍ട്ടുകളിലേക്കുള്ള യാത്രക്കാരുടെ നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കും.

ലഗേജുകള്‍ സ്റ്റേഷനില്‍ നിന്നും നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാവും. യാത്രക്കാരുടെ സേവനത്തിനായി പുതിയ മൊബൈല്‍ ആപ്പ് ആരംഭിക്കും. മക്ക, മദീന, ജിദ്ദ, കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ സൗദി എയര്‍ലൈന്‍സ് ഓഫീസുകള്‍ തുറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button