Latest NewsInternational

മതനിന്ദ ആരോപണം; ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക അക്രമം

കറാച്ചി: പാക്കിസ്ഥാനിൽ വെറ്റിനറി ഡോക്ടർ ഖുർആൻ പേജിൽ മരുന്ന് പൊതിഞ്ഞു നൽകിയ സംഭവത്തെ തുടർന്ന് വ്യാപക സംഘർഷം. മിർപുർഘാസ് ജില്ലയിലാണ് സംഭവം. ഹിന്ദു മത വിശ്വാസിയായ രമേശ് കുമാറെന്ന ഡോക്ടർക്കെതിരെയാണ് ആരോപണമുണ്ടായത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

എന്നാൽ പ്രക്ഷോഭകാരികൾ ഹിന്ദു മതവിശ്വാസികളുടെ വ്യാപാര സ്ഥാപനങ്ങളും കടമുറികളും അഗ്നിക്കിരയാക്കി. റോഡിൽ ടയർ കത്തിച്ചിട്ടും ഇവർ പ്രതിഷേധം തുടരുകയാണ്. ഡോക്ടറുടെ ക്ലിനിക്കും അടുത്തുണ്ടായിരുന്ന മെഡിക്കൽ ഷോപ്പും ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടു വ്യാപാര സ്ഥാപനങ്ങളും പ്രക്ഷോഭകാരികൾ കത്തിച്ചു. അക്രമങ്ങൾ നിർഭാഗ്യകരമാണെന്നും സ്വത്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കിയവരെ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

പാകിസ്ഥാനിൽ മതനിന്ദ വധശിക്ഷയ്ക്ക് വരെ കാരണമാകുന്ന കുറ്റമാണ്. ഇസ്ലാം ഔദ്യോഗിക മതമായി സ്വീകരിച്ചിട്ടുള്ള പാകിസ്ഥാനിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. ആകെ 75 ലക്ഷം ഹിന്ദുക്കൾ മാത്രമാണ് രാജ്യത്തുള്ളതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 90 ലക്ഷം പേരുണ്ടെന്ന് ഇവിടുത്തെ ഹിന്ദു സംഘടനകൾ അവകാശപ്പെടുന്നു.

വ്യക്തിപരമായ ശത്രുതയുടെ പേരിൽ മതനിന്ദ കുറ്റം ആരോപിച്ച് രാജ്യത്തെ ഹിന്ദുക്കൾക്ക് നേരെ ബോധപൂർവമായ അക്രമ പ്രവർത്തനങ്ങൾ അരങ്ങേറാറുണ്ടെന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്. മതത്തിന്റെ പേരിലുള്ള ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പാകിസ്ഥാൻ ഹിന്ദു കൗൺസിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button