KeralaLatest News

ആലപ്പുഴയില്‍ വന്‍ കവര്‍ച്ച

ആലപ്പുഴ: ആലപ്പുഴയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ആലപ്പുഴ വള്ളിക്കുന്നത്താണ് സംഭവം. പൂമംഗലത്ത് സദനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 60 പവന്‍ സ്വര്‍ണം മോഷണം പോയി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

അതേസമയം മോഷണം നടക്കുന്ന സമയത്ത് വീട്ടുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. വീടിന്റെ മുന്‍ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. വീട്ടുടമ സദാനന്ദന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button