KeralaLatest News

ബി.ജെ.പി- എസ്.ഡി.പി.ഐ സംഘര്‍ഷം: പോലീസുകാര്‍ക്ക് പരിക്ക്

താനൂര്‍• താനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇരു വിഭാഗവും തമ്മിലുണ്ടായ കല്ലേറില്‍ താനൂര്‍ സിഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

സി.ഐ എ എം സിദ്ദീഖ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിജോ, ബിനോയ് എന്നിവക്കാണ് പരിക്കേറ്റത്. സിഐയുടെ വലതു കൈക്കുഴയില്‍ ആണ് പരിക്കേറ്റത്. ജിജോയുടെ കണ്ണിലാണ് ഏറ് കൊണ്ടത്. അതേസമയം ബിനോയുടെ കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ തിരൂര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button