Latest NewsUAEGulf

യുഎഇയിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ചു വയസുകാരനു ദാരുണാന്ത്യം

അൽഐൻ : കാറിനുള്ളിൽ കുടുങ്ങിയ അഞ്ചു വയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു. യുഎഇയിൽ അൽഐനിലാണ് സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ പിൻ വാതിൽ തുറന്ന് അകത്തുകടന്നു. അബദ്ധത്തിൽ കാർ ലോക്ക് ചെയ്തതിനാൽ പിന്നീട് വാതിൽ തുറക്കാനായില്ല. മണിക്കൂറുകളോളം വെയിലത്ത് കാറിനകത്ത് കിടന്ന കുട്ടി ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ്  കാറിനകത്തു കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

വാഹനത്തിനകത്ത് കുടുങ്ങിയ കുട്ടി കടുത്ത ചൂടും ഓക്സിജന്‍റെ അഭാവവും കാരണമാണ് മരിച്ചതെന്നും വാഹനംനിർത്തിയിടുമ്പോൾ പൂട്ടിയെന്നും അകത്ത് ആരും ഇല്ലെന്നും ഉറപ്പുവരുത്തണമെന്ന് അൽഐൻ പൊലീസ് ഡയറക്ടർ കേണൽ മുബാറക് സെയ്ഫ് അൽ സബൂസി അറിയിച്ചു. ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ രക്ഷിതാക്കളും മുതിർന്നവരും ജാഗ്രത പാലിക്കണമന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button