Latest NewsUAE

വിമാനത്താവളങ്ങളിലെ തിരക്ക്; മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ

ദുബായ്: പെരുന്നാൾ അവധി ദിനങ്ങളിൽ വിമാനത്താവളങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നതിനാൽ മുന്നറിയിപ്പുമായി വിമാനക്കമ്പനികൾ. വിമാനത്താവളങ്ങളിൽ യാത്രക്കാർ നേരത്തെ എത്തണമെന്നാണ് അധികൃതരുടെ നിർദേശം. ങ്ങളുടെ വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് മൂന്ന് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും നിർദേശമുണ്ട്. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 60 മിനിറ്റ് മുൻപ് ചെക്ക് ഇൻ ചെയ്യാത്തവരെ യാത്രയ്ക്ക് അനുവദിക്കില്ല. 24 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

യാത്ര പുറപ്പെടുന്നതിന് 90 മിനിറ്റ് മുൻപ് ഗേറ്റുകൾ തുറക്കും. 45 മിനിറ്റ് മുൻപ് ബോർഡിങ് ആരംഭിക്കുകയും 20 മിനിറ്റ് മുൻപ് ഗേറ്റുകൾ അടയ്ക്കുകയും ചെയ്യും. ഇതിന് ശേഷം യാത്രക്കാർക്ക് പ്രവേശനം ഉണ്ടാകില്ല. വിമാനം പുറപ്പെടന്നതിന് 48 മണിക്കൂർ മുതൽ 90 മിനിറ്റ് മുൻപ് വരെ ഒാൺലൈനിൽ ചെക്ക് ഇൻ ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button