Latest NewsKerala

ലോക് താന്ത്രിക് ജനാതാദളിലെ ലയന നീക്കങ്ങള്‍ വൈകും; പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് തുടക്കമായി

ലോക് താന്ത്രിക് ജനാതാദളിലെ ലയന നീക്കങ്ങള്‍ വൈകുമെന്ന സൂചന നല്‍കി പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് തുടക്കം. തല്‍ക്കാലം ഒരു തരത്തിലുള്ള ലയനവും ഉണ്ടാകില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്ജ് വ്യക്തമാക്കിയപ്പോള്‍ ലയനകാര്യമടക്കമുള്ള പാര്‍ട്ടിയുടെ ഭാവിയെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയംസ്‌കുമാറും പറഞ്ഞു. സംസ്ഥാനത്ത് സ്വതന്ത്ര പാര്‍ട്ടിയായി നിലകൊള്ളണമെന്ന ആവശ്യവും നേതൃത്വത്തിന് മുന്നിലുണ്ട്. എല്ലാം സജീവമായി ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയ സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയംസ്‌കുമാര്‍ ജെ.ഡി.എസുമായി ചില നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തള്ളികളയുകയും ചെയ്തു.

ജെ.ഡി.എസുമായി മനയത്ത് ചന്ദ്രനടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയേയും ശ്രേംയസ്‌കുമാര്‍ തള്ളി പറഞ്ഞു.കോഴിക്കോട് നടക്കുന്ന എല്‍.ജെ.ഡി നേതൃയോഗങ്ങളിലെ പ്രധാന ചര്‍ച്ച പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ നിര്‍ണയിക്കുന്ന ലയനമടക്കമുള്ള വിഷയങ്ങളാണ്. ദേശീയ തലത്തില്‍ ആര്‍.ജെ.ഡിയില്‍ ശരത് യാദവ് അടക്കമുള്ളവര്‍ ലയിച്ചാല്‍ സ്വീകരിക്കേണ്ട നിലപാടും ഒപ്പം കേരളത്തില്‍ ജെ.ഡി.എസില്‍ ലയിക്കണമെന്ന ആവശ്യവും യോഗത്തിന്റെ പരിഗണനയ്ക്ക് വരും.

സോഷ്യലിസ്റ്റുകളുടെ ഏകീകരണം സാധ്യമാകുന്നത് വരെ എല്‍ജെഡി എന്ന പേരില്‍ നിലകൊള്ളുമെന്നായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിന്റെ നിലപാട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയും യോഗത്തില്‍ സജീവ ചര്‍ച്ചയ്ക്ക് വിധേയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button