Latest NewsKerala

ജയില്‍ കഫെയിലെ മെനുകാര്‍ഡില്‍ പുതിയ വിഭവങ്ങൾ

തിരുവനന്തപുരം: ജയില്‍ കഫെയിലെ മെനുകാര്‍ഡില്‍ പുതിയ വിഭവങ്ങളും എത്തി. ചപ്പാത്തിയും ചിക്കനും ബിരിയാണി സ്വീകരിച്ചതുപോലെ ഇനിമുതൽ ജ്യൂസും കട്ടനും ജനങ്ങൾ ഏറ്റെടുക്കുന്നു.തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ കഫറ്റേറിയയിലാണ് ഈ പുതിയ മാറ്റം.

മറ്റു കടകളിലേക്കാൾ വിലക്കുറവാണ് ജ്യുസുകൾക്ക്.എല്ലാത്തരം ജ്യൂസുകളും കഫറ്റേറിയയില്‍ ലഭ്യമാണെന്നും അധികൃതര്‍ പറഞ്ഞു. പത്ത് രൂപയാണ് നാരങ്ങാവെള്ളത്തിന് ഈടാക്കുന്നത്. 30 രൂപയ്ക്ക് ഷമാം, പൈനാപ്പിള്‍ ജ്യൂസുകളും 35 രൂപയ്ക്ക് മുന്തിരി, ഓറഞ്ച്, മാങ്ങാ ജ്യൂസുകളും കുടിക്കാം. നെല്ലിക്കാ ജ്യൂസിന് 25 രൂപയാണ് വില.

കട്ടന്‍ ചായക്ക് അഞ്ച് രൂപയും ലെമണ്‍ ടീക്ക് 10 രൂപയുമാണ് വില. ഇഞ്ചി ചായയും മിന്റ് ടീയും ഇതിനോടൊപ്പം കഫറ്റേരിയയില്‍ ലഭ്യമാകും. 10 രൂപയാണ് ഇവയ്ക്കും വില.ആദ്യഘട്ടത്തില്‍ പാക്കറ്റുകളാക്കിയുള്ള വില്‍പന ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button