Latest NewsInternationalUK

കോ​ട​തി​യി​ൽ വീണ്ടും ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് നീ​ര​വ് മോ​ദി

ല​ണ്ട​ൻ: ​പഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ൽ ലണ്ടനിൽ റി​മാ​ൻ​ഡി​ലായ ​രത്ന​വ്യാ​പാ​രി നീ​ര​വ് മോ​ദി ജാമ്യം തേടി കോ​ട​തി​യി​ൽ വീണ്ടും അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ക്രൗ​ൺ പ്രോ​സി​ക്യൂ​ഷ​ൻ സ​ർ​വീ​സ് (സി​പി​എ​സ്) ജാ​മ്യാ​പേ​ക്ഷ​യി​ൽ ജൂ​ൺ 11ന് ​വാ​ദം കേ​ൾ​ക്കു​മെ​ന്ന് അറിയിച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം നീ​ര​വ് മോ​ദി​യു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ജൂ​ണ്‍ 27 വ​രെ ല​ണ്ട​ൻ കോ​ട​തി നീ​ട്ടി​യി​രു​ന്നു. . ഇ​ന്ത്യ​ക്ക് വി​ട്ടു​ന​ൽ​കി​യാ​ൽ ഏ​തു​ജ​യി​ലി​ലാ​യി​രി​ക്കും ത​ട​വി​ലി​ടു​ക എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് 14 ദി​വ​സ​ത്തി​ന​കം വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നു കോടതി ആവശ്യപ്പെട്ടു. ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച​തി​ലൂ​ടെ നീ​ര​വ് മോ​ദി​യാ​ണോ പ്ര​ധാ​ന നേ​ട്ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് ജ​ഡ്ജി ചോദിച്ചിരുന്നു. കേ​സ് ജൂ​ൺ 27ന് ​പ​രി​ഗ​ണി​ക്കു​മെന്നു കോ​ട​തി അ​റി​യി​ച്ചു. നീ​ര​വ് മോ​ദി വാ​ൻ​ഡ്സ് വ​ർ​ത്ത് ജ​യി​ലി​ലാ​ണ് ഇപ്പോൾ ക​ഴി​യു​ന്ന​ത്.

shortlink

Related Articles

Post Your Comments


Back to top button