Latest NewsInternational

ചുറ്റും തീ ആളിപ്പടരുമ്പോഴും ഊഞ്ഞാലാടുന്ന കുട്ടി; ദൃശ്യങ്ങൾ വൈറലാകുന്നു

തൊട്ടപ്പുറത്ത് തീ ആളിപ്പടരുമ്പോഴും ഇതൊന്നും തന്നെ മൈന്‍ഡ് ചെയ്യാതെ വളരെ കൂളായി ഇരുന്ന് ഊഞ്ഞാലില്‍ ആടുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. റഷ്യയിലെ ആര്‍ക്ടിക് പ്രദേശത്താണ് സംഭവം. ഒൻപത് വയസ്സുള്ള ദിമ എന്ന് വിളിപ്പേരുള്ള കുട്ടിയാണ് ഊഞ്ഞാലിൽ ആടുന്നത്.  അങ്ങോട്ടും ഇങ്ങോട്ടും പോവുന്ന രക്ഷാപ്രവര്‍ത്തകരെയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നാട്ടുകാരെയും ഈ വീഡിയോയിൽ കാണാം.  ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ പങ്കുവെച്ച്‌ കുട്ടിയുടെ ധൈര്യത്തെപ്പറ്റി അഭിപ്രായങ്ങള്‍ പറയുന്നത്. ‘ ആടാന്‍ തോന്നി. അവന്‍ ഇരുന്ന് ഊഞ്ഞാലാടി ‘എന്നാണ് കുട്ടിയുടെ ഒരു ബന്ധു ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button