Latest NewsKerala

എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം മാറ്റണമെന്ന് വി മുരളീധരന്‍

മോദി തരംഗം കേരളത്തില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് വിശദമായി പരിശോധിക്കും

ന്യൂഡല്‍ഹി: എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം മാറ്റണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അടുത്ത കാലത്ത് എതിര്‍ സ്ഥാനാര്‍ത്ഥിയെ വധിക്കാനുള്ള ശ്രമം വരെ സിപിഎമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായി.

മോദി തരംഗം കേരളത്തില്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് വിശദമായി പരിശോധിക്കും. രാജ്യത്ത് നടക്കുന്നതിനെ കുറിച്ച് മലയാളികള്‍ക്ക് ധാരണ കുറവുണ്ടാകാം എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശബരിമല വിഷയം കൂടുതല്‍ വോട്ടുകള്‍ നല്‍കി. എന്നാല്‍ ജയിക്കാന്‍ ശബരിമല മാത്രം പോര. ന്യൂനപക്ഷത്തെ ആകര്‍ഷിക്കാനാകണം എന്നും മുരളീധരന്‍ പറഞ്ഞു.

വികസന കാര്യങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനായി നിലകൊള്ളും. ദേശീയപാത വികസനത്തില്‍ ഉണ്ടായ ആശയക്കുഴപ്പം പരിഹരിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം സംഘടനയില്‍ പ്രശ്‌നങ്ങളില്ലെന്നും, സംഘടനയില്‍ ആശയപ്പോരാട്ടം നടക്കുന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button