Latest NewsIndia

കണ്ടു പഠിക്കേണ്ട ചില കീഴ്വഴക്കങ്ങൾ.. ബിജെപി നേതാക്കൾ സ്വയം വഴിമാറിക്കൊടുക്കുമ്പോൾ സ്ഥാനം പോകാതിരിക്കാൻ പെടാപ്പാട് പെടുന്ന മറ്റു പാർട്ടിനേതാക്കൾ

ആരോഗ്യം മോശമായപ്പോൾ മന്ത്രിസഭയിലെ അതി പ്രഗത്ഭരായ ജെയ്റ്റ്‌ലിയും, സുഷമാ സ്വാരാജഉം സ്വയം പിൻവാങ്ങുന്നു..

മറ്റു പാർട്ടികളിലെ നേതാക്കന്മാർ പ്രായാധിക്യവും രോഗങ്ങളും മൂലം കഷ്ടപ്പെടുന്ന അവസ്ഥയായാലും പാർട്ടിയിൽ സ്ഥാനമാനങ്ങൾക്കായി കടിച്ചു തൂങ്ങുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബിജെപിയിലെ കാര്യങ്ങൾ. 2014 ഇൽ പ്രധാനമന്ത്രി മോദിയെ അധികാരത്തിൽ എത്തിച്ചപ്പോൾ ഉണ്ടായിരുന്ന പാർട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്, എത്ര അനായാസേന അമിത് ഷാക്ക് വഴിമാറികൊടുക്കുകയും മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു.

അമിത് ഷായുടെ യുപി ചുമതലയിൽ ബിജെപിക്ക് വൻ ഭൂരിപക്ഷം ഉണ്ടാക്കി കൊടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റ് സ്ഥാനം എന്നാണ് അന്ന് വാർത്തകൾ വന്നത്. വെറും അഞ്ചു വർഷത്തിൽ രാജ്‌നാഥ് സിംഗിനെ പാർട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ആളുകൾ മറന്നു, അതെ സ്ഥാനത്ത് അമിത് ഷായുടെ കഴിവിനെ വാഴ്ത്തുന്നു.  ഇപ്പോൾ അമിത്ഷായുടെ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി കഴിഞ്ഞപ്പോൾ യാതൊരു ബഹളവുമില്ലാതെ അമിത് ഷാ കളമൊഴിയുന്നു. ആഭ്യന്തര മന്ത്രി ആയെങ്കിലും പ്രസിഡന്റ് സ്ഥാനത്തിന്റെ ശക്തി എന്താണെന്നു എല്ലാവര്ക്കും അറിയാം.

ഇനി ആ പ്രസിഡന്റ് സ്ഥാനം ജെപി നഡ്ഡയോ, രാം മാധവോ വേറെ ആരെങ്കിലുമോ ഏറ്റെടുക്കും. ഒരു അണികളും അയ്യോ അമിത് ഷാ പോകല്ലേ എന്ന് നെഞ്ചത്തടിച്ചു നിലവിളിക്കുകയോ ധർണ്ണ നടത്തുകയോ അല്ലെങ്കിൽ രാജ്യമെങ്ങുമുള്ള പ്രവർത്തകരെ ആരും ആഹ്വാനം ചെയ്യുകയോ ചെയ്യുന്നില്ല. അമിത് ഷാക്ക് ശേഷം പ്രളയമില്ല എന്നത് തന്നെയാണ് ബിജെപിയുടെ അവസ്ഥ. കൂടാതെ ആരോഗ്യം മോശമായപ്പോൾ മന്ത്രിസഭയിലെ അതി പ്രഗത്ഭരായ ജെയ്റ്റ്‌ലിയും, സുഷമാ സ്വാരാജഉം സ്വയം പിൻവാങ്ങുന്നു..

പകരക്കാർ ആരെന്ന ഒരു ചോദ്യം പോലും ഉയരുന്നമുന്നേ ആ കസേരകൾ ഏറ്റെടുക്കാൻ പകരക്കാർ എത്തുന്നു. 90 കഴിഞ്ഞ വീരേന്ദ്രകുമാറിനെയും, അച്യുതാനന്ദനെയും വിശ്രമ ജീവിതം നൽകാതെ ഇപ്പോഴും കൊണ്ടുനടക്കുന്ന നമ്മുടെ നാട്ടിൽ ഇതൊക്കെ അത്ഭുതം അല്ലേ? ജെയ്റ്റ്ലിക്കും, സുഷമക്കും ശേഷം പ്രളയമില്ല..!!75 വയസ്സുകഴിഞ്ഞവർ മത്സരിക്കാൻ പാടില്ല എന്ന നയം അദ്വാനിയെയും, മുരളി മനോഹർ ജോഷിയെയും, സുമിത്രാ മഹാജനെയും പോലുള്ള പ്രഗത്ഭരെ മാറ്റിനിർത്തുന്നു… മാധ്യമങ്ങൾ എത്രയേറെ ശ്രമിച്ചിട്ടും ഒരു പ്രസ്താവനപോലും ഇറക്കാൻ അവർ തയ്യാറായില്ല എന്നതാണ് വസ്തുത.അദ്വാനിക്കും, ജോഷിക്കും, മഹാജനും ശേഷം പ്രളയമില്ല..

സ്ഥാനം നല്കാത്തതുകൊണ്ടു ഇവരാരും തങ്ങളുടെ അനുയായികളെയും കൂട്ടി മറുകണ്ടം ചാടിയതുമില്ല. 95 കാരനായ നേതാവിനെ അനുനയിപ്പിക്കാനായി ഒരു കമ്മീഷൻ തന്നെയുണ്ടാക്കി കോടികൾ മാസം ചിലവാക്കുന്നവർ ഇതൊക്കെ കണ്ടുപഠിക്കണം. മാനേജ്‌മെന്റ് ഭാഷയിൽ പറയും ഏതൊരു സ്ഥാപനത്തിന്റെയും മികവ് “സക്സഷൻ പ്ലാനിങ്” ആണെന്ന്. അതായത്‌, ഒരാൾ മാറിയാൽ എത്ര അനായാസേന ആ ഒഴിവു നികത്താൻ സ്ഥാപനത്തിന്റെ അകത്തുതന്നെ ആളുകളുള്ള, ആളുകളെ വളർത്തിയെടുക്കുന്ന സ്ഥാപനങ്ങളാണ് ഏറ്റവും മികവുറ്റ സ്ഥാപനങ്ങൾ… ബിജെപി അക്കാര്യത്തിൽ മറ്റേതൊരു രാഷ്ട്രീയപ്പാർട്ടികളേക്കാൾ ബഹുദൂരം മുന്നിലാണ്..

എണ്ണിയാലൊടുങ്ങാത്ത നേതൃനിര. യുവാക്കൾ മുതൽ വയോധികർ വരെ. അത്ഭുതപ്പെടുത്തുന്ന അച്ചടക്കം… ഇനി, അടുത്ത തിരഞ്ഞെടുപ്പിൽ മോദിയോട് വീട്ടിൽ പോയിരിക്കാൻ പാർട്ടി പറഞ്ഞാൽ ഒരക്ഷരം മിണ്ടാതെ അങ്ങ് പോകും… വളരെ അനായാസേന ആ സ്ഥാനം മറ്റൊരാൾ ഏറ്റെടുക്കും. മോദിക്കു ശേഷവും പ്രളയമില്ല. കാരണം നൂറുകണക്കിന് മോദിമാർ ബിജെപിയുടെ പോക്കറ്റിൽ ഉണ്ടെന്നത് തന്നെ. സ്വന്തം പാർട്ടിയിൽ അച്ചടക്കം നടപ്പിലാക്കാൻ സാധിക്കാത്തവർ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അച്ചടക്കം ഉറപ്പുവരുത്തും? അത് തന്നെയാണ് ബിജെപിയുടെ വിജയവും. ( ഭാഗികമായി കടപ്പാട് വാട്സാപ്പ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button