Latest NewsUAE

ഉല്ലാസ നൗകയിൽ അഗ്നിബാധ

ഷാർജ: ഉല്ലാസ നൗകയിൽ അഗ്നിബാധ. അൽ ലിയാഹ് ഏരിയയിൽ നിർത്തിയിട്ടിരുന്ന നൗകയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രി 7.39നായിരുന്നു സംഭവം. ആളപായമില്ല. അഞ്ച് മിനിറ്റിനകം അൽ മിനായിൽ നിന്നു സിവിൽ ഡിഫൻസ് സംഘമെത്തി തീ മറ്റു നൗകകളിലേയ്ക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി. എങ്കിലും നൗക പൂർണമായും കത്തിനശിച്ചു. വൻ നാശനഷ്ടം കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button