KeralaLatest News

ജില്ലാ ആശുപത്രിയില്‍ വ്യാപക ക്രമക്കേട് ; വിജിലന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി ആരോഗ്യ വകുപ്പ് വിജിലന്‍സ്. ലോക്കല്‍ പര്‍ച്ചേയ്‌സ് കമ്മിറ്റി ഇല്ലാതെ കമ്മറ്റിയുടെ സീല്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി.

വൈകല്യ മുക്തി പദ്ധതിക്കായി ഓര്‍ത്തോപീഡീക് ഇംപ്ലാന്റ് വാങ്ങിയതിലും ക്രമക്കേട്. ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഹെഡ് നഴ്‌സ് അപേക്ഷ നല്‍കും മുന്‍പ് ടെണ്ടര്‍ ക്ഷണിച്ചു. പാലിയേറ്റീവ് കെയര്‍ ഹെല്‍പ്പറായ താത്ക്കാലിക ജീവനക്കാരന്‍ ടെണ്ടര്‍ നടപടിയിലടക്കം ഇടപെട്ടു. ഇതേ ജീവനക്കാരന്റെ നിയമനത്തില്‍ സെലക്ഷന്‍ കമ്മറ്റിക്ക് വീഴ്ച പറ്റിയെന്നും വിജിലന്‍സ്. മാദ്യമങ്ങള്‍ക്ക് ലഭിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിന്നാണ് വിവരങ്ങള്‍ പുറത്തു വന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉള്ളവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി വാര്‍ത്തവന്നിരുന്നു. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ അമ്പതിലേറെ പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും ബാധിച്ചു. ജില്ലാ ആശുപത്രിയിലും വനിതാ ശിശു ആശുപത്രിയിലുമുള്ള ജീവനക്കാര്‍ക്കും ഗവ: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കും ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥികള്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

ആശുപത്രി കാന്റ്‌റീന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെയും പല ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button