ThiruvananthapuramKeralaNattuvarthaNews

കരുവന്നൂർ വലിയ പ്രശ്‌നമോ?: പൊതുമേഖല ബാങ്കുകളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ എത്രയുണ്ടെന്ന് എംബി രാജേഷ്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. ഇന്ത്യയിലെ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അതിലെല്ലാം ഇഡിക്ക് ഈ സമീപനം ഉണ്ടായിട്ടുണ്ടോയെന്നും എംബി രാജേഷ് ചോദിച്ചു. ഇതോടെ എന്താണ് ഇഡിയുടെ ഉദ്ദേശ്യമെന്ന് വളരെ വ്യക്തമാണെന്നും മന്ത്രി പ്രതികരിച്ചു.

കോടനാട് കേസിനെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്നും ഉദയനിധി സ്റ്റാലിനെ വിലക്കി മദ്രാസ് ഹൈക്കോടതി
‘ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുകാലത്തിനിടയില്‍ പൊതുമേഖല ബാങ്കുകളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ എത്രയുണ്ട്? അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വല്ലതും വലിയ പ്രശ്‌നമാണോ? അതിലെല്ലാം എടുത്തിട്ടുള്ള നിലപാട് എന്താണെന്ന് നമ്മള്‍ ഓര്‍മ്മിക്കേണ്ടതാണ്. പല ബാങ്കുകളും പതിനായിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ചതും കൊള്ളയടിച്ചവര്‍ രാജ്യംവിട്ടുപോയി ഇപ്പോഴും സുരക്ഷിതമായി കഴിയുന്നതുമെല്ലാം നമ്മുടെ മുന്നിലുണ്ടെന്ന് ഓര്‍ക്കണം. അപ്പോഴാണ് കേരളത്തില്‍ ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തി ഇത്ര വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രധാനമായും നിയമപരം എന്നതിനെക്കാള്‍ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്’, എംബി രാജേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button