KeralaLatest News

സംസ്ഥാനത്ത് അനുവദിക്കുന്ന സ്വയംഭരണ കേളേജുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: നിയമഭേദഗതിക്കു ശേഷം സംസ്ഥാനത്ത് കൂടുതല്‍ സ്വയംഭരണ കോളേജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ പഠന റിപ്പോര്‍ട്ട് സ്വയംഭരണ അംഗീകാര കമ്മിറ്റി പരിശോധിച്ചു. യോഗ്യത കൂടിയതിനാല്‍ യുജിസിയുടെ സഹായ ധനം നഷ്ടമാകുമെന്ന ആശങ്കയുള്ളതിനാലാണ് കൂടുതല്‍ കോളേജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാക്കണമെന്നുള്ള ആവശ്യം ഉര്‍ത്തിയത്.

സിലബസ് പരിഷ്‌കരണത്തിന് അപേക്ഷ നല്‍കിയാല്‍ ഒരു മാസത്തിനകം സര്‍വ്വകലാശാല തീരുമാനമെടുക്കണമെന്നത് ആറുമാസമാക്കി മാറ്റും. സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് സംതൃപ്തിയും അസംതൃപ്തിയുമുണ്ടെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. നിമയഭേദഗതിയിലൂടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നാക് അക്രഡിറ്റേഷന്‍ പോയിന്റ് 3.5-ല്‍ കൂടുതലുണ്ടെങ്കില്‍ അവയെ സ്വയംഭരണസ്ഥാപനങ്ങളാക്കി മാറ്റണമെന്നതാണ് യു.ജി.സി. നയം. ഈ വിഭാഗത്തില്‍പ്പെടുന്ന കോളേജുകള്‍ക്ക് രണ്ടുകോടി രൂപയുടെ സഹായധനം യു.ജി.സി. നല്‍കില്ല. 3.5 പോയിന്റില്‍ താഴെയുള്ള കോളേജുകള്‍ക്കാണ് രണ്ടുകോടി രൂപയുടെ സഹായധനം. ഈ തുകയുടെ 60 ശതമാനം യു.ജി.സി. നല്‍കും. ബാക്കി സംസ്ഥാന സര്‍ക്കാരും.

സംസ്ഥാനത്ത് ഒരുസര്‍ക്കാര്‍ കോളേജടക്കം 18 കോളേജിന് നിലവില്‍ സ്വയംഭരണ പദവിയുണ്ട്. യു.ഡി.എഫ്. സര്‍ക്കാര്‍ സ്വയംഭരണ കോളേജുകള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍, എല്‍.ഡി.എഫ്. കോളേജുകളുടെ സ്വയംഭരണത്തിന് എതിരാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മികച്ച കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കാന്‍ നടത്തിയ നീക്കം ഇടതുപക്ഷ അധ്യാപകസംഘടനകള്‍ എതിര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button