Latest NewsIndia

സെക്രട്ടേറിയറ്റ്, കോടതി ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ; സ്ത്രീകൾക്ക് ഷാള്‍ നിര്‍ബന്ധം

ചെന്നൈ: സെക്രട്ടേറിയറ്റ്, കോടതി ജീവനക്കാര്‍ക്ക് വസ്ത്രധാരണച്ചട്ടം ഏർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. സ്ത്രീകൾക്ക് ചുരിദാറിനൊപ്പം ഷാൾ നിർബന്ധമാക്കി. കൂടാതെ സാരി, ചുരിദാര്‍, സല്‍വാര്‍ കമ്മീസ് തുടങ്ങിയവ ധരിക്കാൻ അനുമതി നൽകി.വസ്ത്രങ്ങള്‍ ഇളം നിറത്തിലുള്ളതായിരിക്കണമെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്തിന്റെ സംസ്‌കാരം പ്രകടമാക്കുന്ന വസ്ത്രങ്ങളോ മറ്റ് ഇന്ത്യന്‍ പരമ്പരാ​ഗത വസ്ത്രങ്ങളോ ആണ് പുരുഷന്‍മാര്‍ക്ക് നിര്‍ദ്ദേശിച്ചത്. ഫോര്‍മല്‍ പാന്റ്സും ഷര്‍ട്ടിനുമൊപ്പം പുരുഷന്‍മാര്‍ക്ക് മുണ്ടും ധരിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. മെയ് 28-ന് നാണ് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ ഉത്തരവ് പുറത്തിറക്കിയത്.സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്രമുണ്ട്.എന്നാല്‍ മാന്യമായ വസ്ത്രധാരണം ധരിക്കാനാണ് പുതിയ നിയമമെന്ന് ഉത്തരവില്‍ പറയുന്നു.

കോടതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക വസ്ത്രധാരണച്ചട്ടം നിഷ്കര്‍ഷിക്കുന്നുണ്ട്. കോടതികളിലോ ട്രിബ്യൂണലുകളിലോ ഹാജരാകുന്ന പുരുഷ ഉദ്യോഗസ്ഥര്‍ കോട്ട് ധരിക്കണം. പാന്റ്സിനൊപ്പം ഫുള്‍ സ്ലീവ് ഷര്‍ട്ടും ഒപ്പം കോട്ടുമാണ് അണിയേണ്ടത്. തുറന്ന കോട്ടാണെങ്കില്‍ ടൈ ധരിക്കണം. ഇളം നിറത്തിലുള്ളതും മാന്യമായ ഡിസൈനിലുമുള്ള വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടത്. സെക്രട്ടേറിയറ്റിലെ വനിതാ ജീവനക്കാര്‍ക്ക് നിഷ്കര്‍ഷിച്ചിരിക്കുന്ന വേഷം തന്നെയാണ് കോടതിയിയിലെ വനിതാ ജീവനക്കാര്‍ക്കും നിഷ്കര്‍ഷിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button