Latest NewsGulf

റമദാൻ അവധി; ദുബായ് വിമാനത്താവളം തിരക്കിലേക്ക്

സ്ഥാപനങ്ങൾക്ക് ഇത്തവണ കൂടുതൽ ദിവസങ്ങൾ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള ഒഴുക്കും തുടരുകയാണ്

ഇത്തവണത്തെ പെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾ അടച്ചതോ ടെ ദുബൈ വിമാനത്താവളത്തിൽ വൻതിരക്ക്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തവണ കൂടുതൽ ദിവസങ്ങൾ അവധി ലഭിച്ചതു കാരണം പ്രവാസികളുടെ നാട്ടിലേക്കുള്ള ഒഴുക്കും തുടരുകയാണ്.

കൂടാതെ ഇന്ത്യയിലേക്കുൾപ്പടെ എല്ലാ സെക്ടറുകളിലും നിറഞ്ഞ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചു. രണ്ടും മൂന്നും ഇരട്ടി ടിക്കറ്റ് നിരക്ക് ഉയർന്നെങ്കിലും ഇന്ത്യൻ സെക്ടറിൽ വിമാനങ്ങളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. എയർ കേരള ഉൾപ്പെടെ ബദൽ സംവിധാനങ്ങളെ കുറിച്ച് ഭരിക്കുന്നവർ ചിന്തിക്കേണ്ട സമയമാണിതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.

അതിനിടെ, നവീകരിച്ച റൺവേയുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നത് യാത്രക്കാർക്ക് സൗകര്യപ്രദമായി. പിന്നിട്ട 45 ദിവസം അടച്ചിട്ട റൺവേയുടെ പ്രവർത്തനം ഇപ്പോൾ പതിവുപോലെയായിട്ടുണ്ട്. തെക്കുഭാഗത്തെ റൺവേയിലെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് വേണ്ടിയായിരുന്നു റൺവേ അടച്ചിട്ടിരുന്നത്.

നവീകരണത്തിന് അടച്ച കാലയളവിൽ ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഷാർജ വിമാനത്താവളത്തിലേക്കും മറ്റുമായിരുന്നു സർവീസുകൾ മാറ്റിയിരുന്നത്. എമിറേറ്റസ് വിമാനത്തിൽ മാത്രം 309,000 യാത്രക്കാരാണ് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ യാത്ര ചെയ്യുന്നത്. പുറപ്പെടൽ സമയത്തിൻെറ ഒരു മണിക്കൂർ മുമ്പ് പരിശോധന പൂർത്തിയാക്കാത്ത യാത്രക്കാരെ സ്വീകരിക്കാനാവില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button