KeralaLatest News

വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ വീടിന് തീപിടിച്ചു; വിവരങ്ങൾ ഇങ്ങനെ

പുതുക്കാട് : വീട്ടുകാര്‍ ഉറങ്ങിക്കിടക്കെ വീടിന് തീപിടിച്ച്‌ വന്‍ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ആറാട്ട് പുഴയില്‍ മംഗലം പുത്തന്‍പറമ്ബ് ശിവദാസന്റെ വീടിനാണ് തീ പിടിച്ചത്.ശിവദാസന്‍ ഭാര്യ മകള്‍ ഗീത ,കൊച്ചു മക്കള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഹാളില്‍ കിടന്നുറങ്ങിയ ഗീത ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നപ്പോഴാണ് പടിഞ്ഞാറേ കിടപ്പുമുറിയില്‍ തീ പടരുന്നത് കണ്ടത്.

വൈദ്യുതി ബന്ധം വിഛേദിച്ചും അടുത്ത തോട്ടില്‍ നിന്നും വെള്ളം കോരിയൊഴിച്ചും തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ അണഞ്ഞില്ല . ഹരിപ്പാട് നിന്ന് ഫയര്‍ഫോഴ്സ് മൊബൈല്‍ യൂണിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .വീട്ടില്‍ സൂക്ഷിച്ച പണവും രേഖകളും അഗ്നിക്കിരയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button