Latest NewsKerala

തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് ഇന്നുമുതൽ

തിരുവനന്തപുരം: തിരുവനന്തപുരം – മംഗളൂരു (നമ്ബര്‍ 16347) എക്സ്പ്രസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ന് രാവിലെ എത്തുന്ന മംഗളൂരു- തിരുവനന്തപുരം (16348) മടക്ക ട്രെയിനും സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും.

സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ട്. രാത്രി 8.40 ആയി ട്രെയിന്‍ സമയം പരിഷ്കരിച്ചതിനാല്‍ വടക്കാഞ്ചേരി വരെയുള്ള സ്റ്റോപ്പുകളില്‍ എത്തിച്ചേരുന്ന സമയത്തിലും നേരിയ മാറ്റമുണ്ട്. മടക്ക ട്രെയിനിന്റെ സമയം മാറ്റമില്ലാതെ തുടരും. സെന്‍ട്രല്‍ സ്റ്റേഷനിൽ പിറ്റ്‌ലൈന്‍ ജോലികള്‍ നടക്കുന്നത് കാരണം ആറ് മാസത്തിലേറെയായി കൊച്ചുവേളിയില്‍ നിന്നാണ് ട്രെയിൻ പുറപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button