Latest NewsKeralaNattuvartha

ടിപ്പര്‍ ലോറി കെ എസ് ആര്‍ ടി സി ബസിലിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

പയ്യന്നൂർ : ടിപ്പര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ കണ്ടോത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെയായിരുന്നു അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി മുൻപിൽ പെട്ടെന്ന് നിര്‍ത്തിയ കാറിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോൾ കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ബസിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ടയറൂരിത്തെറിച്ചു. നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതപോസ്റ്റ് ഇടിച്ച് തകര്‍ത്താണ് ബസ്‌ നിന്നത്. ടിപ്പര്‍ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ ആദ്യം കണ്ണൂര്‍ മെഡിക്കല്‍ കോളജിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവറേയും, കണ്ടക്ടറെയും യാത്രക്കാരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button