Latest NewsInternational

യു എസ് വിസ ലഭിക്കാന്‍ ഇനി ഇക്കാര്യങ്ങൾ നിർബന്ധം

വാഷിങ്ടണ്‍ : അമേരിക്കയിൽ വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ നിർബന്ധമാക്കി. വിസ ലഭിക്കണമെങ്കില്‍ ഇനി മുതല്‍ അഞ്ചുവര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം.
സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ ഇമെയില്‍ അഡ്രസ്സും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ളവയും വിസ ലഭിക്കുവാന്‍ വേണ്ടി നല്‍കണമെന്ന് യുഎസ് അറിയിച്ചു.

നയതന്ത്ര പ്രതിനിധികള്‍ക്കും രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കും നിയമത്തില്‍ ഇളവുണ്ട്. പുതിയ നിയമം ഏറ്റവും കൂടുതൽ ബാധിക്കുക പഠനത്തിനും ജോലിക്കും വേണ്ടി പോകുന്നവരെയായിരിക്കും. ഓരോ വർഷവും 14.7 മില്ല്യണ്‍ ആളുകളെയാണ് പുതിയ നിയമം ബാധിക്കുക.

അമേരിക്കൻ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനും അനധികൃത കടന്നുകയറ്റങ്ങള്‍‌ ഒഴിവാക്കാനുമാണ് വിസ നിയമം കര്‍ശനമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close