Latest NewsIndia

മൂന്ന് ഭാഷകൾ പഠിപ്പിക്കാനുള്ള നിർദേശം; പ്രതികരണവുമായി കു​മാ​ര​സ്വാ​മി

ബം​ഗ​ളൂ​രു: മൂന്ന് ഭാഷകൾ പഠിപ്പിക്കാനുള്ള നിർദേശത്തിൽ പ്രതികരണവുമായി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി. ഒ​രു ഭാ​ഷ മ​റ്റു​ള്ള​വ​രു​ടെ​മേ​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​തെ​ന്ന് കു​മാ​ര​സ്വാ​മി വ്യക്തമാക്കി. ദേ​ശീ​യ ക​ര​ട് വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ ഭാ​ഷാ വി​വാ​ദ​ത്തി​നെതിരെ നിരവധി പേരാണ് രംഗത്തുവരുന്നത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ക​ര​ടി​ലൂ​ടെ കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​രോ​പി​ച്ച്‌ ത​മി​ഴ്നാ​ട് ഉ​ള്‍​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

അതേസമയം മൂന്ന് ഭാഷകള്‍ സ്കൂളുകളില്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. മൂന്നു ഭാഷ പഠിപ്പിക്കാനുള്ള നിര്‍ദേശം പുതിയതല്ലെന്നും 1960 ല്‍ ഇത്തരമൊരു നിര്‍ദേശം വന്നിരുന്നുവെന്നും എന്നാല്‍ അന്ന് അത് കൃത്യമായി നടപ്പിലാക്കിയില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. മൂന്നുഭാഷാ രീതി വേണ്ടെന്നു വയ്ക്കുകയല്ല മികച്ച രീതിയില്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button