KeralaLatest News

ഗതാഗത നിയമലംഘനം; സംസ്ഥാനത്ത് റദ്ദാക്കിയ ലൈസന്‍സുകളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം : ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിനിടെ മാത്രം മോട്ടര്‍ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസന്‍സ്. ഈ വര്‍ഷം 4 മാസത്തിനിടെയുണ്ടായ കേസുകളില്‍ ഒന്നാമത്തേതു വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗമാണ്.

ഇതിന്റെ പേരില്‍ മാത്രം റദ്ദാക്കിയത് 777 ലൈസന്‍സാണ്. മദ്യപിച്ചു വാഹനമോടിച്ച 584 പേരുടെയും അമിതവേഗത്തിനു 431 പേരുടെയും ലൈസന്‍സ് റദ്ദാക്കി. അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്‌നല്‍ തെറ്റിച്ചതിന് 53 പേരുടെയും ലൈസന്‍സുകളും റദ്ദാക്കി.

2018 ല്‍ വിവിധ കാരണങ്ങളാല്‍ റദ്ദാക്കിയത് 17,788 ലൈസന്‍സായിരുന്നു. 2017 ല്‍ ഇത് 14,447 ആയിരുന്നു. 2017ലും 2018ലും ഏറ്റവുമധികം ലൈസന്‍സുകള്‍ റദ്ദാക്കിയതു മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലായിരുന്നു 2017 ല്‍ 8548 പേര്‍ക്കും 2018 ല്‍ 11,612 പേര്‍ക്കും. അതേസമയം അമിതവേഗം, അമിതഭാരം കയറ്റല്‍ എന്നിവയുടെ പേരിലുള്ള കേസുകള്‍ കുറഞ്ഞു. നിയമലംഘനത്തിന്റെ തോതനുസരിച്ചാണു ലൈസന്‍സ് റദ്ദാക്കുന്നതിന്റെ കാലാവധി നിശ്ചയിക്കുന്നത്. കുറഞ്ഞതു 3 മാസമാണു ലൈസന്‍സ് റദ്ദാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button