Latest NewsIndia

വാക്കുതര്‍ക്കം രൂക്ഷമായി, ആള്‍ക്കൂട്ട ആക്രമത്തിനിരയായി സൈനികര്‍; വീഡിയോ

ബാഗ്പത് : ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ രണ്ടു സൈനികര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം. സാധാരണ വേഷം ധരിച്ച രണ്ടു യുവാക്കളെ ഒരു കൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പച്ച കുര്‍ത്ത ധരിച്ച യുവാക്കളില്‍ ഒരാളായ സൈനികന്‍ അമിത് തന്നെ മര്‍ദിക്കുന്നവരെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതു കാണാം. എന്നാല്‍ ഒരാള്‍ അമിത്തിനെ പിന്നില്‍നിന്ന് വടികൊണ്ട് അടിക്കുകയാണ്. കൂടെയുണ്ടായിരുന്ന സൈനികനും പ്രതിരോധിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ആളുകള്‍ ഇവരെ അടിച്ചോടിക്കുന്നതാണ് കാണുന്നത്. സൈനികരെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ബാഗ്പതിലെ ഒരു ഹോട്ടല്‍ ജീവനക്കാരനുമായുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. വാക്കുതര്‍ക്കം തെരുവിലേക്ക് നീങ്ങുകയും അവിടെയുണ്ടായിരുന്നവര്‍ ഇവരെ അടിച്ചോടിക്കുകയുമായിരുന്നു. ഇരു കക്ഷികളും പൊലീസില്‍ പരാതി നല്‍കി. ഹോട്ടല്‍ ജീവനക്കാരായ ആറു പേരാണ് അറസ്റ്റിലായത്. ബാഗ്പത് നിവാസിയായ അമിതിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button