Latest NewsIndia

ഭാര്യയെ കൊന്നു, മകനെ കെട്ടിതൂക്കുന്ന വീഡിയോ പകര്‍ത്തി മകള്‍; പിതാവ് അറസ്റ്റില്‍

ബെംഗളൂരു : മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ബെംഗളൂരുവിലെ വിഭൂതിപൂരിലാണ് 45 വയസുള്ള സുരേഷ് ബാബു 12 വയസുകാരന്‍ വരുണിനെ വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭാര്യ തറയില്‍ കിടക്കുന്നതും വിഡിയോയില്‍ കാണാം.

എല്ലാവരെയും കൊന്നശേഷം സ്വയം ജീവനൊടുക്കാനായിരുന്നു ബാബുവിന്റെ തീരുമാനം. എന്നാല്‍ ഭയപ്പെട്ട മകള്‍ അലാം അടിച്ചതിനാല്‍ അയല്‍വാസികള്‍ ഓടിക്കൂടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ചെറിയ മേശയില്‍ കയറി നില്‍ക്കുന്ന സുരേഷ് ബാബു കുട്ടിയുടെ കഴുത്തില്‍ കിടക്കവിരി ചുറ്റി മുറുക്കി ഫാനില്‍ കെട്ടുന്നതാണ് വിഡിയോ. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ല. കടക്കെണിയില്‍ അകപ്പെട്ട കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button