Latest NewsIndia

എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നു; ഹിന്ദി വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജയശങ്കര്‍

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരട് രേഖ മാത്രമാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഈ വിഷയത്തിലുള്ള അഭിപ്രായം തേടുമെന്നും കേന്ദ്ര മന്ത്രി ജയശങ്കര്‍. ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൊതുജനങ്ങളില്‍ നിന്ന് പ്രതികരണം തേടും. സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കും. ഇതൊക്കെ കഴിഞ്ഞേ ഇത് നടപ്പിലാക്കൂ. എല്ലാ ഭാഷകളെയും ഇന്ത്യ ഗവണ്‍മെന്റ് ബഹുമാനിക്കുന്നുണ്ട്. ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ല,’ അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഐഎസ്ആര്‍ഒ തലവന്‍ കെ കസ്തൂരിരംഗന്‍ അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവിടുത്തെ പ്രാദേശിക ഭാഷയും ഹിന്ദിയും ഇംഗ്ലീഷും പഠിക്കണമെന്നാണ്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഹിന്ദിയും ഇംഗ്ലീഷും ഒരു ആധുനിക ഇന്ത്യന്‍ ഭാഷയും പഠിക്കണം എന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഹിന്ദി ഭാഷ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കമ്മിഷന്റെ നിര്‍ദ്ദേശത്തെയാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ള നേതാക്കള്‍ എതിര്‍ത്തത്. അതേസമയം, തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button