UAELatest NewsGulf

യുഎഇയില്‍ മാസപ്പിറവി നിരീക്ഷിക്കാനായി പ്രത്യേക സമിതി

അബുദാബി: ദുബായില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചുകൊണ്ട് നിയമ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബദി അല്‍ ദഹേരി ഉത്തരവിറക്കി. ഒരു മാസക്കാലം നീണ്ടുനിന്ന വിശുദ്ധ റമദാന് അവസാനം കുറിച്ചുകൊണ്ട് എത്തുന്ന ശവ്വാല്‍ മാസപ്പിറവി എന്നാണെന്ന് കണ്ടെത്തുന്നതിനായാണ് ഈ സമിതിയെ നിയോഗിച്ചത്.

ഇതിനായി റമദാന്റെ 29ാം ദിവസമായ ഇന്ന് ( ജൂണ്‍ 3)ന് മഗരിബ് നമസ്‌കാരത്തിന് ശേഷം സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ ബദി അല്‍ ദഹേരിയുടെ നേതൃത്വത്തില്‍
അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേരും. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് മാസപ്പിറവി ദൃശ്യമായാല്‍ ഈ കമ്മിറ്റിയെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button