UAELatest NewsNewsInternationalGulf

ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം: പ്രവാസിയ്ക്ക് ദാരുണാന്ത്യം

ഷാർജ: യുഎഇയിൽ ഈദുൽ ഫിത്തർ അവധിക്കിടെ ബോട്ടപകടം. ഖോർഫക്കാനിലുണ്ടായ ബോട്ടപകടത്തിൽ ഇന്ത്യൻ പ്രവാസി മരിച്ചു. ഷാർജയിൽ ജോലി ചെയ്യുന്ന പ്രവാസിയാണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിയടക്കം മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ഷാർജ പോലീസ് അറിയിച്ചു.

Read Also: പകൽ സമയത്ത് പൊതുപരിപാടികൾ: പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

മുപ്പത്തിയെട്ടുകാരനായ അഭിലാഷാണ് മരിച്ചത്. ഖോർഫക്കാനിൽ സഹപ്രവർത്തകർക്കൊപ്പം ബോട്ടിങ്ങിന് പോയ സമയത്താണ് അപകടമുണ്ടായത്. അപകട സമയത്ത് 16 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

Read Also: നടന്നത് വൻ അപകടം; നോവായി ജിഷ്ണമേരിയും സ്നേഹയും അഡോണും, പഠനത്തിൽ മിടുക്കർ, കോളേജ് പുരസ്കാര ജേതാക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button